മൂന്ന് ദിവസത്തെ ദേശീയ പണിമുടക്ക്; നാളെ ബാങ്കുകൾ പ്രവർത്തിക്കും
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.
പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങുമെന്നതിനാൽ 27-ാം തീയതി ഞായറാഴ്ചയും ബാങ്ക് ശാഖകൾ പ്രവർത്തിക്കുമെന്നറിയിച്ച് എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജുകൾ അയച്ചു തുടങ്ങി
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പണിമുടക്ക് കണക്കിലെടുത്ത് വരുന്ന ഞായറാഴ്ച (സെപ്റ്റംബർ 27) ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചിരുന്നു.
പണിമുടക്ക് ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങുമെന്നതിനാൽ 27-ാം തീയതി ഞായറാഴ്ചയും ബാങ്ക് ശാഖകൾ പ്രവർത്തിക്കുമെന്നറിയിച്ച് എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മെസേജുകൾ അയച്ചു തുടങ്ങി. പൊതുമേഖലാ ബാങ്കുകൾക്ക് ശനിയും ഞായറും പ്രവർത്തിക്കാൻ റിസർവ് ബാങ്ക് നേരത്തെ അനുമതി നൽകിയിരുന്നു.
സെപ്റ്റംബർ 28 മുതൽ 30 വരെയാണ് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമര ദിവസങ്ങളിൽ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനാണ് ഞായറാഴ്ച പ്രവൃത്തിദിനമാക്കാൻ കേന്ദ്രം തീരുമാനിച്ചത്.
ഉപഭോക്താക്കളുടെ സൗകര്യത്തിന് മുൻഗണന നൽകുന്നതിനാണ് ഈ നടപടിയെന്നും പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് ബാങ്ക് യൂണിയനുകളോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. കൂടാതെ അവശ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.