ജില്ലകള്‍തോറും വാഹനമോഷണം നടത്തിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് മോഷ്ടാക്കള്‍ക്ക് പിടിവീണത്.

 

പെരിന്തല്‍മണ്ണ സ്വദേശികളായ വിഷ്ണു (20), നിതിന്‍ദാസ് (21), റിജിന്‍ ദാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വിവിധ ജില്ലകളിലായി വാഹനം മോഷണം നടത്തിവന്നിരുന്ന യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറത്ത് വളാഞ്ചേരിയിലാണ് സംഭവം. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായാണ് പ്രതികള്‍ മോഷണം നടത്തിയത്. പെരിന്തല്‍മണ്ണ സ്വദേശികളായ വിഷ്ണു (20), നിതിന്‍ദാസ് (21), റിജിന്‍ ദാസ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിവിധയിടങ്ങളിലായി തുടര്‍ച്ചയായി മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. അമ്പതിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് മോഷ്ടാക്കള്‍ക്ക് പിടിവീണത്.
ആഡംബരജീവിതം നയിക്കുന്നതിനും ലഹരി ഉപയോഗിക്കുന്നതിനും വേണ്ടിയാണ് യുവാക്കള്‍ വാഹനങ്ങള്‍ മോഷ്ടിച്ചിരുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒരിടത്ത് നിന്ന് മോഷ്ടിക്കുന്ന വാഹനങ്ങളുടെ ബാറ്ററികള്‍ മറ്റൊരിടത്ത് വില്‍പ്പന നടത്തുവരികയായിരുന്നു സംഘം.

കഴിഞ്ഞ മാസങ്ങളില്‍ കുറ്റിപ്പുറം, തവനൂര്‍, അയങ്കലം, പേരാമംഗലം, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍നിന്ന് ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ചിരുന്നു. മോഷ്ടിക്കുന്ന വാഹനങ്ങളും ബാറ്ററികളും തിരൂര്‍, പൊന്നാനി, പട്ടാമ്പി എന്നിവിടങ്ങളിലാണ് വില്‍പന നടത്തിയത്. മോഷണംപോയ ബൈക്കുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്