ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് കുത്തേറ്റു, മൂന്നുപേര്‍ കസ്റ്റഡിയില്‍

എറണാകുളം ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കാനെത്തിയ എസ്‌ഐ ജിതിന്‍, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്.

 

കൊലക്കേസ് പ്രതി മുന്നേയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം.

കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ ഗുണ്ടാ ആക്രമണത്തില്‍ പൊലീസുകാരന് കുത്തേറ്റു. പെട്രോള്‍ പമ്പിലെ തര്‍ക്കം പരിഹരിക്കാനെത്തിയ എസ്‌ഐ ജിതിന്‍, കോണ്‍സ്റ്റബിള്‍ രാകേഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. പൊലീസുകാര്‍ക്കെതിരെ ഗുണ്ടകള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലക്കേസ് പ്രതി മുന്നേയുടെ നേതൃത്വത്തിലാണ് ആക്രമണം ഉണ്ടായത്. അടിപിടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് എത്തിയതായിരുന്നു പൊലീസ് സംഘം. സംഭവത്തില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.