കൊച്ചിയിൽ ഭക്ഷ്യവകുപ്പ് അടപ്പിച്ച ഹോട്ടലിൽ നിന്ന് മന്തി കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല
കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. മൂന്നുപേരുടെ സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32ഓളം ആളുകളെയാണ് ആദ്യ രണ്ട് ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുണിത്തുറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു.
കൊച്ചി: കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. മൂന്നുപേരുടെ സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32ഓളം ആളുകളെയാണ് ആദ്യ രണ്ട് ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം എട്ട് പേര്‍ കൂടി ചികിത്സ തേടിയിരുന്നു. ഇതില്‍ ആദ്യം ആശുപത്രിയില്‍ പ്രവേശിച്ച 15 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നുമാണ് മൂന്ന് പേരുടെ രോഗകാരണം ഷില്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചത്.
ഹോട്ടലിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു.
അല്‍ റീം റെസ്റ്ററന്റിന്റെ കത്രിക്കടവിലുള്ള ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്. പൊന്നുരുന്നി സ്വദേശി, നെട്ടൂര്‍ സ്വദേശി, മലയിടം തുരുത്ത് സ്വദേശി എന്നിങ്ങനെ മൂന്ന് പേരുടെ പരിശോധനാ ഫലമാണ് പോസിറ്റീവായിരിക്കുന്നത്.ഇന്നലെ പൊലീസ് ഹോട്ടലിലെത്തി പരിശോധനയും നടത്തി. എന്നാല്‍ തങ്ങള്‍ വൃത്തിഹീനമായ നിലയിലല്ല ഹോട്ടന്‍ നടത്തുന്നതെന്നും കോര്‍പ്പറേഷന്‍ എത്തിച്ച വെള്ളത്തില്‍ നിന്നാകാം രോഗം വന്നിരിക്കുക എന്നുമാണ് ഹോട്ടല്‍ നല്‍കുന്ന വിശദീകരണം.