നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം; മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും, ഡ്രൈവര്‍ പിടിയില്‍

പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു അപകടം.

 

ഡ്രൈവര്‍ സുഹൈല്‍ സജീവ് ആണ് പിടിയില്‍ ആയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്

നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. മിനി കൂപ്പര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവും ആണ് മരിച്ചത്. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കര്‍ണാടക സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ 2 മണിയോടെ ആയിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി. ഡ്രൈവര്‍ സുഹൈല്‍ സജീവ് ആണ് പിടിയില്‍ ആയത്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. രാജഗിരിയില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. അപകടത്തില്‍പ്പെട്ട മിനി കൂപ്പര്‍ നെടുമ്പാശേരി സ്റ്റേഷനിലേക്ക് മാറ്റി.