വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ എയര്‍ഗണ്ണിലെ പെല്ലറ്റ് തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന( എസ്ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്.
Jun 9, 2025, 06:13 IST
അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്
വിരണ്ടോടിയ പോത്തിനെ പിടികൂടുന്നതിനിടെ എയര്‍ഗണ്ണിലെ പെല്ലറ്റ് തെറിച്ച് നാട്ടുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. വനംവകുപ്പ് ഉപയോഗിച്ച എയര്‍ഗണ്ണിലെ പെല്ലറ്റ് തെറിച്ചാണ് അപകടം ഉണ്ടായത്.
അറക്കാന്‍ കൊണ്ടുവന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓടിയത്. ഇതിനെ തുരത്താനായുള്ള ശ്രമത്തിനിടെയാണ് വനംവകുപ്പ് ദ്രുത കര്‍മ സേന( എസ്ആര്‍ടി) എയര്‍ഗണ്‍ ഉപയോഗിച്ചത്.
ആര്‍ആര്‍ടി അംഗം ജയസൂര്യ, നാട്ടുകാരായ ജലീല്‍, ജസീം എന്നിവര്‍ക്കാണ് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. ഒരാളുടെ വയറിനും മറ്റൊരാളുടെ മുഖത്തുമാണ് പരുക്കേറ്റത്. വെടിയുതിര്‍ക്കുന്ന സമയത്ത് നാട്ടുകാരോട് മാറി നില്‍ക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. പോത്ത് പിന്നീട് വെടികൊണ്ടു നിലത്ത് വീണതോടെയാണ് ആശങ്ക അകന്നത്.