കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് അടക്കം മൂന്നുപേർ കിണറ്റിൽ അകപ്പെട്ടു; അഗ്നിശമനസേനയെത്തി  രക്ഷപ്പെടുത്തി

കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് അടക്കം മൂന്നുപേർ കിണറ്റിൽ അകപ്പെട്ടു. അഗ്നിശമനസേനയെത്തി മൂവരെയും രക്ഷപ്പെടുത്തി. മല്ലപ്പള്ളിയിലെ മുരണിയിൽ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മല്ലപ്പള്ളി ഈസ്റ്റ് വടക്കേടം വീട്ടിൽ എം ടി റ്റിജി ( 32 ) ആണ് വാടക വീട്ടിലെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ മാത്യു തോമസ്, സമീപവാസിയായ ശശിധരൻപിള്ള എന്നിവരാണ് കിണറ്റിനുള്ളിൽ അകപ്പെട്ടുപോയത്. 

 

തിരുവല്ല : കിണറ്റിൽ വീണ വീട്ടമ്മയെ രക്ഷിക്കാൻ ഇറങ്ങിയ ഭർത്താവ് അടക്കം മൂന്നുപേർ കിണറ്റിൽ അകപ്പെട്ടു. അഗ്നിശമനസേനയെത്തി മൂവരെയും രക്ഷപ്പെടുത്തി. മല്ലപ്പള്ളിയിലെ മുരണിയിൽ ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. മല്ലപ്പള്ളി ഈസ്റ്റ് വടക്കേടം വീട്ടിൽ എം ടി റ്റിജി ( 32 ) ആണ് വാടക വീട്ടിലെ ആൾമറ ഇല്ലാത്ത കിണറ്റിൽ വീണത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ മാത്യു തോമസ്, സമീപവാസിയായ ശശിധരൻപിള്ള എന്നിവരാണ് കിണറ്റിനുള്ളിൽ അകപ്പെട്ടുപോയത്. 

സംഭവം അറിഞ്ഞ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന അംഗങ്ങൾ വടവും വലയും ഉപയോഗിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. മൂവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ് , സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ എസ് ബിനു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രഞ്ജിത്, ശ്രീദാസ്,പ്രദീപ്‌, ഷിബു ഗോവിന്ദ്, രാഹുൽ, വർഗീസ്, ഹോം ഗർഡ് ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.