കൊച്ചിയിൽ ഡോക്ടറെ വിളിച്ചുവരുത്തി മർദിച്ചു: നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഫോണുകൾ കവരുകയും ചെയ്ത കേസിൽ ചലച്ചിത്ര നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അതുല്യയെക്കൂടാതെ ആകെ 12 പ്രതികളാണുള്ളത്.തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ അനിയത്തിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടാണ് അതുല്യ ഡോക്ടറെ സമീപിച്ചത്.

 

കൊച്ചി: യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദിക്കുകയും ഫോണുകൾ കവരുകയും ചെയ്ത കേസിൽ ചലച്ചിത്ര നടി അതുല്യ ചന്ദ്ര ഉൾപ്പെടെ മൂന്ന് പേരെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ അതുല്യയെക്കൂടാതെ ആകെ 12 പ്രതികളാണുള്ളത്.തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ അനിയത്തിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും അടിയന്തരമായി ഫ്ലാറ്റിലെത്തി ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടാണ് അതുല്യ ഡോക്ടറെ സമീപിച്ചത്. എന്നാൽ ഫ്ലാറ്റിലെത്തിയ ഡോക്ടറെ അവിടെയുണ്ടായിരുന്ന അതുല്യ ഉൾപ്പെടെയുള്ള 12 അംഗ സംഘം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

മർദനത്തിന് പുറമെ ഡോക്ടറുടെ കൈവശമുണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകളും പ്രതികൾ തട്ടിയെടുത്തു. ഡോക്ട നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അതുല്യ ചന്ദ്രയ അടക്കം മൂന്നുപേർ അറസ്റ്റിലായത്. 'ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതുല്യ ചന്ദ്ര ഗാനഗന്ധർവ്വൻ, ഉയിർ, കാട്ടാളൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.