കടുവകളുടെ എണ്ണം എടുക്കാന്‍ പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാനില്ല, കാണാതായവരില്‍ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയും
ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്
പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.
ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റര്‍ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചര്‍ രാജേഷ് എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെയാണ് ഇവര്‍ ബോണക്കാട് ഉള്‍വനത്തിലെ കടുവകളുടെ എണ്ണം എടുക്കാന്‍ പോയത്. എന്നാല്‍, ഇവര്‍ കാടുകയറിയ ശേഷം വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തുടര്‍ന്ന് ആര്‍ആര്‍ടി അംഗങ്ങള്‍ ഇവര്‍ക്കായി അന്വേഷണം ആരംഭിക്കുകയായിരുന്നു.
കേരള - തമിഴ്‌നാട് അതിര്‍ത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാര്‍മലയും ഇവിടെയാണ്. ഡിഎഫ്ഓ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് എത്തും. കാണാതായവര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. അതേസമയം, ഉദ്യോ?ഗസ്ഥര്‍ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.