ഓണത്തിന് കോട്ടയം വഴി മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു.

 

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

ന്യൂഡൽഹി: ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പ്രത്യേക സര്‍വീസുകള്‍ അനുവദിച്ചത്. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട സ്റ്റേഷനുകളില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്.

06573/06574 YPR-TVCN-YPR എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 21, 22 തീയതികളിലാണ് സര്‍വീസ് നടത്തുക. ഓഗസ്റ്റ് 21ന് YPRല്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന 06573 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 10.04ന്, ചെങ്ങന്നൂരില്‍ 10.25ന്, മാവേലിക്കരയില്‍ 10.37ന്, ശാസ്താംകോട്ടയില്‍ 11.13ന് എത്തി യഥാക്രമം ഒരു മിനിറ്റ് വീതം നിര്‍ത്തും.

ഓഗസ്റ്റ് 22ന് തിരുവനന്തപുരത്ത് നിന്ന് YPRലേക്ക് പോകുന്ന 06574 ട്രെയിന്‍ ശാസ്താംകോട്ടയില്‍ വൈകിട്ട് 4.32ന്, മാവേലിക്കരയില്‍ 5.06ന്, ചെങ്ങന്നൂരില്‍ 5.18ന്, ചങ്ങനാശ്ശേരിയില്‍ 5.38ന് എത്തും.

06575/06576 SMVB-TVCN-BNC എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 22, 23 തീയതികളിലാണ് സര്‍വീസ്. ഓഗസ്റ്റ് 22ന് SMVBയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06575 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 6.50ന്, ചെങ്ങന്നൂരില്‍ 7.15ന്, മാവേലിക്കരയില്‍ 7.29ന്, ശാസ്താംകോട്ടയില്‍ 8.10ന് എത്തും. ഓഗസ്റ്റ് 23ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06576 ട്രെയിന്‍ ശാസ്താംകോട്ടയില്‍ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയില്‍ 2.33ന്, ചെങ്ങന്നൂരില്‍ 2.43ന്, ചങ്ങനാശ്ശേരിയില്‍ 3.03ന് എത്തും.

06579/06580 BNC-TVCN-BNC എക്‌സ്പ്രസ് സ്‌പെഷ്യല്‍ ഓഗസ്റ്റ് 28, 29 തീയതികളിലാണ് സര്‍വീസ് നടത്തുക. ഓഗസ്റ്റ് 28ന് BNCയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന 06579 ട്രെയിന്‍ ചങ്ങനാശ്ശേരിയില്‍ രാവിലെ 7.00ന്, ചെങ്ങന്നൂരില്‍ 7.25ന്, മാവേലിക്കരയില്‍ 7.39ന്, ശാസ്താംകോട്ടയില്‍ 8.20ന് എത്തും. ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് നിന്ന് BNCയിലേക്ക് പോകുന്ന 06580 ട്രെയിന്‍ ശാസ്താംകോട്ടയില്‍ ഉച്ചയ്ക്ക് 1.58ന്, മാവേലിക്കരയില്‍ 2.33ന്, ചെങ്ങന്നൂരില്‍ 2.43ന്, ചങ്ങനാശ്ശേരിയില്‍ 3.03ന് എത്തും.