ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവര്‍ക്കും ഒന്നാംക്ലാസ് പ്രവേശനം; സിബിഎസ്‌ഇ

സിബിഎസ്‌ഇ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായമായ ആറു വയസില്‍ മൂന്നു മാസം വരെ ഇളവ് അനുവദിക്കും.ആറു വയസ് തികയാൻ മൂന്നു മാസം ബാക്കിയുള്ളവർക്കും ഇതിലൂടെ പ്രവേശനം ലഭിക്കുമെന്ന് സിബിഎസ്‌ഇ അധികൃതർ വ്യക്തമാക്കി.

 

ആറു വയസ് തികയാൻ മൂന്നു മാസം ബാക്കിയുള്ളവർക്കും ഇതിലൂടെ പ്രവേശനം ലഭിക്കുമെന്ന് സിബിഎസ്‌ഇ അധികൃതർ വ്യക്തമാക്കി.

കൊച്ചി: സിബിഎസ്‌ഇ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായമായ ആറു വയസില്‍ മൂന്നു മാസം വരെ ഇളവ് അനുവദിക്കും.ആറു വയസ് തികയാൻ മൂന്നു മാസം ബാക്കിയുള്ളവർക്കും ഇതിലൂടെ പ്രവേശനം ലഭിക്കുമെന്ന് സിബിഎസ്‌ഇ അധികൃതർ വ്യക്തമാക്കി.

ദേശീയ വിദ്യാഭ്യാസനയവും (എൻഇപി) വിദ്യാഭ്യാസ അവകാശ നിയമവും (ആർടിഇ) അനുസരിച്ച്‌ ഒന്നാം ക്ലാസിലേക്കു പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസാണെന്നും സിബിഎസ്‌ഇ പരീക്ഷാകണ്‍ട്രോളർ ഡോ. സന്യം ഭരദ്വാജ്, അഫിലിയേഷൻ ജോയിന്റ് സെക്രട്ടറി ജയപ്രകാശ് ചതുർവേദി എന്നിവർ അറിയിച്ചു.

മൂന്നുമാസത്തെ ഇളവ് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ അക്കാദമിക് കലണ്ടറുകളിലും പ്രവേശനരീതികളിലുമുള്ള വ്യത്യാസങ്ങളിലും ഉണ്ടാകുന്ന പ്രായോഗികപ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായകമാകുമെന്നും അവർ പറഞ്ഞു.കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്കൂള്‍സ് കേരള കൊച്ചിയില്‍ സംഘടിപ്പിച്ച സ്കൂള്‍ മാനേജ്മെന്റുകളുടെയും പ്രിൻസിപ്പല്‍മാരുടെയും യോഗത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

10, 12 ക്ലാസുകളില്‍ ബോർഡ് പരീക്ഷ എഴുതുന്നതിന് വിദ്യാർഥികള്‍ക്ക് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. പ്രായപരിധി സംബന്ധിച്ച ചട്ടങ്ങള്‍ സംസ്ഥാനസർക്കാരുകളുടെ നിലവിലെ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും.