കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു

 

ദേശീയപാത മുറിയനാല്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്.

 

പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്നമംഗലത്ത് കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. രണ്ട് കാര്‍ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്. കാര്‍ യാത്രക്കാരനായ കൊടുവള്ളി സ്വദേശി നിഹാല്‍, പിക്കപ്പ് ഡ്രൈവര്‍ വയനാട് സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവറുടെ സഹായിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ദേശീയപാത മുറിയനാല്‍ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചുരമിറങ്ങി വന്നിരുന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മൂന്നുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.