തെരഞ്ഞെടുപ്പ് ആവേശത്തില്‍ മൂന്ന് മണ്ഡലങ്ങള്‍
തെരഞ്ഞെടുപ്പ് ആവേശത്തിലാണ് മൂന്ന് മണ്ഡലങ്ങള്‍. കടുത്ത പോരാട്ടം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് നടക്കും. യുഡിഎഫിന്റെ ആദ്യ നിയോജകമണ്ഡലം കണ്‍വെന്‍ഷനും ഇന്ന് ചേരും. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം നവ്യ ഹരിദാസ് ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും. ലക്കിടിയില്‍ നിന്ന് വാഹനങ്ങളുടെ അകമ്പടിയില്‍ പ്രവര്‍ത്തകര്‍ സ്വീകരിക്കും. തുടര്‍ന്ന് കല്‍പ്പറ്റ നഗരത്തില്‍ റോഡ് ഷോയും നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പര്യടനം ഇന്ന് വണ്ടൂര്‍ നിയോജകമണ്ഡലത്തിലാണ് . പ്രിയങ്ക ഗാന്ധി 23നാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നത്. സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്കക്കൊപ്പം ഉണ്ടാകും.
ചേലക്കരയില്‍ സ്ഥാനാര്‍ത്ഥികളുടെ പര്യടനം തുടരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ റോഡ് ഷോ ഇന്ന് നടക്കും. രമ്യയുടെ പ്രചാരണത്തിനായി എ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതിപക്ഷ നേതാവ് ഇന്ന് ചേലക്കരയിലെത്തും.