മലപ്പുറത്ത് മൂന്നു കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു

വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുതോട്ടത്തില്‍ പ്രമോദ് സനിലാ ദമ്പതിമാരുടെ മക്കളായ മൃദുല്‍ കൃഷ്ണ (5), സഹോദരന്‍ മല്‍ഹാര്‍ (3) വണഅടൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്കുന്നിലെ ഇസ ജോണ്‍ (4) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.

 

പൊള്ളലേറ്റ ഇസ ജോണിനെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

വളാഞ്ചേരിയിലും വണ്ടൂരിലുമായി സഹോദരങ്ങളടക്കം മൂന്നു കുട്ടികള്‍ക്ക് വീടിന്റെ മുറ്റത്ത് കളിക്കുന്നതിനിടെ സൂര്യാതപമേറ്റു. വളാഞ്ചേരി പൈങ്കണ്ണൂര്‍ നിരപ്പില്‍ തെങ്ങുതോട്ടത്തില്‍ പ്രമോദ് സനിലാ ദമ്പതിമാരുടെ മക്കളായ മൃദുല്‍ കൃഷ്ണ (5), സഹോദരന്‍ മല്‍ഹാര്‍ (3) വണഅടൂര്‍ ഗവണ്‍മെന്റ് ആശുപത്രിക്കുന്നിലെ ഇസ ജോണ്‍ (4) എന്നിവര്‍ക്കാണ് സൂര്യാഘാതമേറ്റത്.
മൃദുല്‍ കൃഷ്ണയും മല്‍ഹാറും വേനലവധിക്ക് മാതാപിതാക്കള്‍ക്കൊപ്പം വിദേശത്തു നിന്ന് നാട്ടിലെത്തിയവരാണ്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ പ്രത്യേക നിരീക്ഷണത്തിലാണ് കുട്ടികള്‍.
വയറിലും കൈക്കുമെല്ലാം പൊള്ളലേറ്റ ഇസ ജോണിനെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.