ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയില്‍
കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചന്‍, അഞ്ചുമൂര്‍ത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്.
ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ പിടിയിലായി. വടക്കഞ്ചേരിയിലാണ് സംഭവം. കണ്ണൂര്‍ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചന്‍, അഞ്ചുമൂര്‍ത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികള്‍ കുത്തിതുറന്ന് മോഷണം നടത്താന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇവരില്‍ നിന്നും മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ ഇവര്‍ തമ്മില്‍ ജയിലില്‍ വെച്ചുള്ള പരിചയമാണ്. രണ്ടാഴ്ച മുമ്പ് ഇവര്‍ പൊള്ളാച്ചിയില്‍ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളില്‍ മോഷണം നടത്തിയിരുന്നു.
തങ്കച്ചന് കേരളത്തിലും തമിഴ്‌നാട്ടിലുമായി 20ഓളം മോഷണക്കേസുകള്‍ ഉണ്ട്. വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിന്റെ പേരില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച, പൊലീസിനെ ആക്രമിച്ച് പരിക്കേല്പിക്കല്‍ തുടങ്ങിയ കേസുകളും ഉണ്ട്. പൊള്ളാച്ചിയില്‍ കവര്‍ച്ച നടത്തിയ കേസിന്റെ ഭാഗമായി വടക്കഞ്ചേരി പോലീസ് പ്രതികളെ പൊള്ളാച്ചി പൊലീസിന് കൈമാറി.