വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകള്‍ അവസാനിച്ചിട്ടും മുന്‍കൂട്ടി പുതിയ കരാര്‍ ഉണ്ടാക്കിയില്ല ; പ്രതിസന്ധിയ്ക്ക് കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച
ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷിയും കൂട്ടിയില്ല.
Apr 28, 2026, 07:32 IST
പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം കെഎസ്ഇബിയുടെ ഗുരുതര വീഴ്ച. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകള്‍ അവസാനിച്ചിട്ടും മുന്‍കൂട്ടി പുതിയ കരാര്‍ ഉണ്ടാക്കിയില്ല.
പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും കെഎസ്ഇബിക്ക് വീഴ്ച്ചയുണ്ടായി. ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷിയും കൂട്ടിയില്ല. പീക്ക് ലോഡ് വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം കൂട്ടുന്നതടക്കം കടുത്ത തീരുമാനങ്ങള്‍ ഇന്ന് കൂടുന്ന ഉന്നതതല യോഗത്തിലുണ്ടാകും.