'ജീവന് ഭീഷണി', കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കണം; പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം
കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.
തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പൊലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കിയത്.
ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കേരളത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കാണിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പൊലീസ് ഭര്‍ത്താവിന്റെ പേരില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെണ്‍കുട്ടിയെ കൊണ്ടുപോകാനായി ഏതാനും നാളുകള്‍ക്ക് മുമ്പ് കേരളത്തിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം ഏലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ എത്തിയെങ്കിലും പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ അറസ്റ്റ് തടയണമെന്നും തനിക്ക് പ്രായപൂര്‍ത്തിയായെന്നും അവകാശപ്പെട്ട് പെണ്‍കുട്ടിയും ഫര്‍ഹാനും കോടതിയെ സമീപിക്കുകയായിരുന്നു.