കോഴിക്കോട് തൊട്ടിൽപ്പാലത്ത് മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെയും യുവതിയെയും കണ്ടെത്തി
തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരാണ് മരിച്ചത്. നാമ്പിലാട് ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.
Apr 22, 2026, 10:00 IST
കോഴിക്കോട്: തൊട്ടിൽപ്പാലം നാമ്പിലാട് ആളൊഴിഞ്ഞ പറമ്പിൽ യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ, കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാര പറമ്പത്ത് അജേഷ് എന്നിവരാണ് മരിച്ചത്. നാമ്പിലാട് ഭാഗത്തെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവ് മരത്തിന്റെ ഒരേ കൊമ്പിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.
രണ്ട് മക്കളുടെ അമ്മയായ ശരണ്യയെ ഇന്ന് രാവിലെ മുതൽ കാണാതായിരുന്നു. ഇതുസംബന്ധിച്ച് പേരാമ്പ്ര പൊലീസ് അന്വേഷണം വരികയായിരുന്നു. മരിച്ച അജേഷ് അവിവാഹിതനാണ്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണത്തെക്കുറിച്ചും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.