ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവര്‍ നരകിക്കും'; മാറ്റത്തിന് വോട്ട് ചെയ്തവര്‍ക്ക് ഇപ്പോള്‍ ശരിക്കും കിട്ടുന്നുണ്ടെന്ന് കെ ടി ജലീല്‍

ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു.

 

കൊടുത്തത് കൂടിപ്പോയതാണ് പ്രശ്‌നമായതെന്നും കെ ടി ജലീല്‍ പറഞ്ഞു.

ഇടതുപക്ഷത്തിനെതിരെ വോട്ട് ചെയ്തവര്‍ നരകിക്കുമെന്ന് കെ ടി ജലീല്‍. ഇടതുപക്ഷ സര്‍ക്കാരിനോട് ചെയ്തത് കൊടുംപാതകമാണ്. ആര്‍എസ്എസും കോണ്‍ഗ്രസും ലീഗും കുപ്രചരണങ്ങള്‍ നടത്തി. ജനങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു. കൊടുത്തത് കൂടിപ്പോയതാണ് പ്രശ്‌നമായതെന്നും കെ ടി ജലീല്‍ പറഞ്ഞു.

സര്‍ക്കാര്‍ കൊടുത്ത പൂവന്‍ പഴം തൊള്ളയില്‍ കൊണ്ടില്ല. ഇടതുപക്ഷത്തിന് എതിരായി വോട്ട് ചെയ്തത് അതുകൊണ്ടാണെന്നും കെ ടി ജലീല്‍ പറഞ്ഞു. അല്ലാതെ എന്ത് കുറ്റമാണ് പത്ത് കൊല്ലം ഭരിച്ച സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

കള്ളപ്രചാരണം നടത്തി ആളുകളുടെ മനസ്സില്‍ വലിയ ബോധമുണ്ടാക്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ് ആളുകള്‍ വസ്തുത മനസ്സിലാക്കിയത്. മാറ്റത്തിന് വോട്ട് ചെയ്തവര്‍ക്ക് ഇപ്പോള്‍ ശരിക്കും കിട്ടുന്നുണ്ടെന്നും കെ ടി ജലീല്‍ പരിഹസിച്ചു. പവര്‍ കട്ടാണ് സമ്മാനം. പെന്‍ഷന്‍ എപ്പോള്‍ കിട്ടുമെന്ന് പടച്ചോന് മാത്രമേ അറിയൂ എന്നും കെ ടി ജലീല്‍ പറഞ്ഞു.