ഭരിക്കുന്നവര്‍ എല്ലാവരെയും ഒരു പോലെ കാണണം, എല്ലാ ആനുകൂല്യങ്ങളും എല്ലാവര്‍ക്കും നല്‍കണം ; കാന്തപുരം മുസ്ലിയാര്‍
കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയല്ല.
ആര് ഭരിച്ചാലും വര്‍ഗീയതക്കെതിരായ ആശയത്തില്‍ നിന്ന് പിന്നോട്ട് ഇല്ല.
വര്‍ഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ലെന്നും ആര് ഭരിച്ചാലും വര്‍ഗീയതക്കെതിരായ ആശയത്തില്‍ നിന്ന് പിന്നോട്ട് ഇല്ലെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അദ്ദേഹം നയിക്കുന്ന കേരള യാത്രയുടെ ഭാഗമായുള്ള കാസര്‍കോട്ടെ പരിപാടിയിലായിരുന്നു പരാമര്‍ശം.
വര്‍ഗീയത നമ്മെ തൊട്ടുതീണ്ടാന്‍ പാടില്ല. മറ്റ് മതത്തിലുള്ള മനുഷ്യരെ നാം തെറി പറയാറില്ല.ആര് ഭരിച്ചാലും വര്‍ഗീയതക്കെതിരായ ആശയത്തില്‍ നിന്ന് പിന്നോട്ട് ഇല്ല. വര്‍ഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈ കൊടുക്കില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത് രാഷ്ട്രീയ പാര്‍ട്ടിയല്ല. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിക്കുന്നവര്‍ തെക്കും വടക്കും വ്യത്യാസം കാണരുത്. ഇന്ത്യ ഭരിക്കുന്നവര്‍ എല്ലാവരെയും ഒരു പോലെ കാണണം. എല്ലാ ആനുകൂല്യങ്ങളും എല്ലാവര്‍ക്കും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.