തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്‌ഐആറിനുള്ള ബിഎല്‍ഒ ജോലിയില്‍ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

മിക്ക ജില്ലകളിലും പകരം അങ്കണവാടി വര്‍ക്കര്‍മാരെയാണ് ബിഎല്‍ഓയായി നിയോഗിക്കുന്നത്

 

തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎല്‍ഒമാരോട് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഡ്യൂട്ടി തുടരാനും കളക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്‌ഐആറിനുള്ള ബിഎല്‍ഒ ജോലിയില്‍നിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പകരക്കാരെ നിയോഗിക്കാന്‍ തുടങ്ങി കളക്ടര്‍മാര്‍. 

മിക്ക ജില്ലകളിലും പകരം അങ്കണവാടി വര്‍ക്കര്‍മാരെയാണ് ബിഎല്‍ഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎല്‍ഒമാരോട് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഡ്യൂട്ടി തുടരാനും കളക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഫോം വിതരണം ചെയ്യാനാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ആകാത്ത നിലയില്‍ രാത്രിയിലും ഫോം വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി എസ്‌ഐആറിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി നിയമോപദേശം തേടാനാണ് സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനം.