ഭരിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സ്വന്തം വിമാനവും ഹെലികോപ്റ്ററും നല്‍കും; പ്രത്യുപകാരം ആവശ്യമില്ലെന്ന് എംഎ യൂസഫലി

തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

 

കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവര്‍ തന്നെ അവസാനിപ്പിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ഭരിക്കുന്നവര്‍ക്കോ സര്‍ക്കാരുകള്‍ക്കോ ആവശ്യം വന്നാല്‍ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തില്‍ നിലനില്‍ക്കുന്ന പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേരളത്തിലെ വിവാദത്തില്‍ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവര്‍ തന്നെ അവസാനിപ്പിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.