'രാ ഗ റെയിൽ' എന്നു പേരിട്ടാലും പ്രശ്നമില്ല; കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമെന്ന് തോമസ് ഐസക്ക്
കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിനെ യുഡിഎഫ് തുടക്കം മുതൽ എതിർത്തവരാണ്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചതിൽ അത്ഭുതമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
May 20, 2026, 18:12 IST
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അതിവേഗ പാത അനിവാര്യമാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക്. കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയിലിനെ യുഡിഎഫ് തുടക്കം മുതൽ എതിർത്തവരാണ്. അതുകൊണ്ട് അത് വേണ്ടെന്ന് വെച്ചതിൽ അത്ഭുതമില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കേരളത്തിൽ അതിവേഗ പാതവേണോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണം. കേരളത്തിലുള്ളവരെല്ലാം കാറെടുത്ത് തെക്ക് വടക്ക് ഓടണമെന്നാണോ ഇവർ പറയുന്നത്. റോഡ് മുഖേന ദീർഘദൂര യാത്ര ചെയ്യുന്നവരെ ട്രെയിനിലേക്ക് മാറ്റാൻ പറ്റണം. അങ്ങനെ സാധിക്കണമെങ്കിൽ അതിവേഗ റെയിൽപാത വേണം. തോമസ് ഐസക്ക് പറഞ്ഞു.