ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യവും; 5 പേർ പിടിയിൽ

പാര്‍ലറിന്‍റെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി  മധു ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്.
 
തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം അകലെയുള്ള  ലാവ ബ്യൂട്ടി പാർലറിലാണ് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയത്. ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്‍ററും അതുവഴി അനാശാസ്യ പ്രവർത്തനങ്ങളുമായിരുന്നു ഇവിടെ നടന്ന് വന്നിരുന്നത്.

പാര്‍ലറിന്‍റെ ഉടമ ഒളിവിൽ പോയിരിക്കുകയാണ്. ഇവിടേക്ക് ധാരാളം ഇടപാടുകാർ സ്ഥിരമായി എത്തുന്നുവെന്ന രഹസ്യ വിവരം തൊടുപുഴ പൊലീസിന് കിട്ടിയതിന് പിന്നാലെയാണ് ഡിവൈഎസ്പി  മധു ബാബുവിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം ലാവ ബ്യൂട്ടി പാർലറിലെത്തിയത്.

 പൊലീസ് എത്തുമ്പോള്‍ ഇടപാടിനെത്തിയ മുട്ടം സ്വദേശികളായ രണ്ട് യുവാക്കളും, വയനാട്, തിരുവനന്തപുരം സ്വദേശിനികളായ യുവതികളുമാണ് പാര്‍ലറിലുണ്ടായിരുന്നത്. ഇവര്‍ പൊലീസിന്‍റെ പിടിയിലായി. സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.