ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന് ; നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്

ഇന്ന് ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്

 

ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22നു നടക്കും. ഇന്ന് ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് തീയതി തീരുമാനിച്ചത്. 2018 മുന്‍പുവരെ ഓഗസ്റ്റിലെ രണ്ടാംശനിയിലായിരുന്നു വള്ളംകളി നടത്തിയിരുന്നത്. പ്രളയവും മറ്റും കാരണം ഈ ദിവസം വള്ളംകളി നടത്താന്‍ കഴിയാതെ വന്നതോടെ ഓണത്തിന് മുന്‍പുള്ള ശനിയാഴ്ച എന്ന രീതിയിലേക്ക് കഴിഞ്ഞവര്‍ഷം മുതല്‍ മാറിയിരുന്നു.

കലക്ടര്‍ അലക്‌സ് വര്‍ഗീസ്, ജില്ലാ പോലീസ് മേധാവി എംപി മോഹന ചന്ദ്രന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നെഹ്‌റു ട്രോഫി ടെക്‌നിക്കല്‍ കമ്മിറ്റി അംഗം സി കെ സദാശിവന്‍, ആര്‍ കെ കുറുപ്പ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.