ഇതാണ് മുഖ്യമന്ത്രി വിഡി സതീശൻ്റെ ശമ്പളം; കൂടാതെ മറ്റ് നിരവധ ആനുകൂല്യങ്ങളും
കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം എത്രയാകും എന്നറിയാൻ താല്പര്യമില്ലാത്തവരായി ആരും കാണില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ശമ്പളം നിശ്ചയിക്കുന്നത് അതാത് സംസ്ഥാന നിയമസഭകളാണ്. കേരള മുഖ്യമന്ത്രിയ്ക്ക് അടിസ്ഥാന ശമ്പളവും അലവൻസുകളും ഉള്‍പ്പെടെ പ്രതിമാസം ലഭിക്കുന്നത് ഏകദേശം 1,85,000 രൂപയാണ്.
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ചുമതലയേൽക്കുമ്പോൾ അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം എത്രയാകും എന്നറിയാൻ താല്പര്യമില്ലാത്തവരായി ആരും കാണില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ശമ്പളം നിശ്ചയിക്കുന്നത് അതാത് സംസ്ഥാന നിയമസഭകളാണ്. കേരള മുഖ്യമന്ത്രിയ്ക്ക് അടിസ്ഥാന ശമ്പളവും അലവൻസുകളും ഉള്‍പ്പെടെ പ്രതിമാസം ലഭിക്കുന്നത് ഏകദേശം 1,85,000 രൂപയാണ്. ഭരണം സുഗമമാക്കാൻ പ്രൈവറ്റ് സെക്രട്ടറിമാർ ഉള്‍പ്പെടെ വലിയൊരു പേഴ്സണല്‍ സ്റ്റാഫ് ടീമിനെയും മുഖ്യമന്ത്രിയ്ക്ക് ലഭിക്കും. അവരുടെ ശമ്പളവും സർക്കാർ തന്നെയാണ് നല്‍കുന്നത്.
മുഖ്യമന്ത്രിയ്ക്ക് ശമ്പളത്തിന് പുറമെ ലഭിക്കുന്ന ആനൂകൂല്യങ്ങളിൽ പ്രധാനപ്പെട്ടത് യാത്രാ അലവന്‍സുകളാണ്. ഔദ്യോഗിക വാഹനവും അകമ്പടിക്കായി പൈലറ്റ് വാഹനങ്ങളും മുഖ്യമന്ത്രിയ്ക്ക് ലഭിക്കും. ട്രെയിന്‍-വിമാന യാത്രകള്‍ക്ക് പ്രത്യേത യാത്രാ അലവന്‍സുകളും സൗകര്യങ്ങളുമുണ്ട്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങളും ഇന്ധനവും പൂർണ്ണമായും സൗജന്യമാണ്.
മുഖ്യമന്ത്രിയ്ക്ക് താമസിക്കാൻ തലസ്ഥാനത്ത് തന്നെ ഔദ്യോഗിക വസതി അനുവദിക്കും. ക്ലിഫ് ഹൗസാണ് ഈ വസതി. സർക്കാർ നല്‍കുന്ന ഈ ബംഗ്ലാവിന് അറ്റകുറ്റപ്പണികള്‍ വേണമെങ്കില്‍ അത് സർക്കാർ ഖജനാവില്‍ നിന്ന് തന്നെ ചെയ്ത് നല്‍കും. ഇവിടുത്തെ ജീവനക്കാരുടെ ചിലവുകളും സർക്കാർ വകയാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്രകളില്‍ അദ്ദേഹം 'സ്റ്റേറ്റ് ഗസ്റ്റ്' ആയിരിക്കും.
മുഖ്യമന്ത്രിക്കും കുടുംബത്തിനും പൂര്‍ണമായ സൗജന്യ ചികിത്സയാണ് ലഭിക്കുക. രാജ്യത്തിനകത്തോ വിദേശത്തോ സൗജന്യമായി ഈ ചികിത്സ ലഭിക്കും. ഒരു കൗതുകകരമായ വസ്തുത ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പ്രതിമാസ ശമ്പളം 4 ലക്ഷം രൂപയോളമാണ്. അതിൻ്റെ പകുതിയില്‍ താഴെ മാത്രമാണ് കേരള മുഖ്യമന്ത്രിയുടെ ശമ്പളം.
അതേസമയം ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ സംസ്ഥാന പദവി ലഭിച്ച തെലങ്കാന മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിമാസം 4,10,000 രൂപയാണ്. രാജ്യത്ത് രാഷ്ട്രപതി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന സർക്കാർ പദവിയിലിരിക്കുന്നയാള്‍ തെലങ്കാന മുഖ്യമന്ത്രിയാണ്. നിലവില്‍ കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയാണ് തെലങ്കാന മുഖ്യമന്ത്രി. പട്ടികയില്‍ തെലങ്കാനയ്ക്ക് പിന്നില്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ്. 3,90,000 രൂപ ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് ലഭിക്കുമ്പോള്‍ മൂന്നാം സ്ഥാനത്തുള്ള ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ ശമ്പളം 3,65,000 രൂപയാണ്. പട്ടികയല്‍ 19-ാം സ്ഥാനത്താണ് കേരള മുഖ്യമന്ത്രി.