കേരള ജനതയ്ക്ക് വിഷമം ഉണ്ടാക്കുന്ന പ്രസ്താവന'; മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തില്‍ പിഎംഎ സലാമിനെതിരെ പരാതി

 

സിപിഐഎം പ്രവര്‍ത്തകനായ വാഴക്കാട് സ്വദേശി സെയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതിക്കാരന്‍.

 

വാഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിനെതിരെ പൊലീസില്‍ പരാതി. വാഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. സിപിഐഎം പ്രവര്‍ത്തകനായ വാഴക്കാട് സ്വദേശി സെയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതിക്കാരന്‍. മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം, കേരള ജനതയ്ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്ന പ്രസ്താവനയാണ് പിഎംഎ സലാം നടത്തിയത്. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് പരാതി.

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവന്‍ ആയതുകൊണ്ടാണ് പിഎം ശ്രീയില്‍ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമര്‍ശം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാമിന്റെ പരാമര്‍ശം.