ഇതു താന്‍ റിയല്‍ രക്ഷാപ്രവര്‍ത്തനം : പാനൂരില്‍ ഇരുനില കെട്ടിടത്തില്‍ നിന്നും വീണ തൊഴിലാളി സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് അയല്‍വാസി
ഇതു താന്‍ റിയല്‍ രക്ഷാപ്രവര്‍ത്തനം : പാനൂരില്‍ ഇരുനില കെട്ടിടത്തില്‍ നിന്നും വീണ തൊഴിലാളി സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് അയല്‍വാസി
പാനൂരിനടുത്ത തൂവ്വക്കുന്നിലെ കല്ലുമ്മല്‍ പള്ളിക്ക് സമീപത്തെ വലിയ പീടികയില്‍ ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്നതിനിടയില്‍ വളയം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി ചന്ദ്രി ബാലന്‍സ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു
സമയോചിതമായ ഇടപെട്ട രഞ്ചിഷിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വീട്ടുകാരും ഒപ്പം നാട്ടുകാരും
കണ്ണൂര്‍:ദൈവത്തിന്റെ കര സ്പര്‍ശം പോലെ തൊഴിലാളി സ്ത്രീയെ മരണത്തില്‍ നിന്നും രക്ഷിച്ച് ഒപ്പമുണ്ടായിരുന്നസഹായി .
ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴേക്ക് പതിച്ച നിര്‍മ്മാണ തൊഴിലാളിക്ക് തുണയായത് കൂടെ ജോലി ചെയ്ത് കൊണ്ടിരുന്ന അയല്‍വാസിയുടെ സമചിത്തതോടെയുള്ള രക്ഷാപ്രവര്‍ത്തനമാണ്.
പാനൂരിനടുത്ത തൂവ്വക്കുന്നിലെ കല്ലുമ്മല്‍ പള്ളിക്ക് സമീപത്തെ വലിയ പീടികയില്‍ ഷൗക്കത്തിന്റെ ഇരുനില വീടിന്റെ ഓട് മാറ്റുന്നതിനിടയില്‍ വളയം സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി ചന്ദ്രി ബാലന്‍സ് തെറ്റി താഴേക്ക് പതിക്കുകയായിരുന്നു
ഈ സമയം താഴെ നിന്ന് കപ്പിയും കയറും ഉപയോഗിച്ച് ഓട് ശേഖരിച്ച് വാഹനത്തിലേക്ക് മാറ്റുകയായിരുന്ന, കൂടെ ജോലി ചെയ്യുകയായിരുന്ന അയല്‍ വാസി
രഞ്ചിഷ് നിലം പതിക്കുന്നതിന് മുന്‍പ് പിടി കൂടുകയായിരുന്നു. ഇതോടെ ചെറിയ പരിക്കുകളോടെ രക്ഷപെടാന്‍ ചന്ദ്രിക്ക് സാധിച്ചു
സമയോചിതമായ ഇടപെട്ട രഞ്ചിഷിന്റെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് വീട്ടുകാരും ഒപ്പം നാട്ടുകാരും.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം സംഭവത്തിന്റെ സിസി . ടി വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്