'ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ല' സവര്‍ക്കര്‍ ക്വിസ് വിവാദത്തില്‍ കെ സുരേന്ദ്രന്‍
'വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീര്‍ഘകാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല.
.ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപ ജില്ലകളിലെ സ്‌കൂളുകളില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വി ഡി സവര്‍ക്കറെ കുറിച്ചുള്ള വിവാദ ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തതിനെതിരെ ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
ഫ്രീഡം ക്വിസ്സിന്റെ പേരില്‍ കാസര്‍ഗോഡ് പള്ളത്തടുക്ക എ. യു. പി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ഗുരുപ്രസാദിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് വി. ഡി. സവര്‍ക്കര്‍ ആണെന്നുള്ളത് ചരിത്രവസ്തുതയാണെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.ഗുരുപ്രസാദ് മാസ്റ്ററെ ഈ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാനാവില്ലെന്നും ഏതു കോടതിയിലും അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാനാവുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
'വീരസവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയല്ലെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല. ദീര്‍ഘകാലം അദ്ദേഹം ജയിലില്‍ കിടന്നിരുന്നു എന്ന കാര്യവും ആരും നിഷേധിക്കുന്നില്ല. ആകെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ്സും ഇടതു ജിഹാദികളും ഉന്നയിച്ച ഏക ആക്ഷേപം അദ്ദേഹം ജയിലില്‍ നിന്നിറങ്ങാന്‍ ബ്രിട്ടീഷുകാരോട് മാപ്പപേക്ഷിച്ചു എന്നതു മാത്രമാണ്. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ അടുത്തകാലത്ത് ഈ വിഷയത്തില്‍ പറഞ്ഞത് ജയില്‍ പുള്ളികളും ജാമ്യം തേടുന്നവരും സാധാരണ സ്വീകരിക്കുന്ന നടപടിക്രമം മാത്രമാണ് അതെന്നുള്ളതാണ്. അതെന്തായാലും അദ്ദേഹം ഒരായുസ്സുമുഴുവന്‍ ജയിലില്‍ കിടന്നു എന്നതും കിടന്നത് മോഷണക്കുറ്റത്തിനല്ലെന്നതും ആര്‍ക്കും നിഷേധിക്കാനാവാത്ത ചരിത്ര വസ്തുതയാണ്' കെ സുരേന്ദ്രന്‍ കുറിച്ചു.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഗുരുപ്രസാദ് മാസ്റ്ററിന് എല്ലാ സഹായങ്ങളും ചെയ്യുമെന്നും വോട്ടുബാങ്ക് രാഷ്ട്രീയക്കാര്‍ തോറ്റു തുന്നം പാടുമെന്നും കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.