30 കോടിയുടെ തിരുവോണം ബംപർ ; സമ്മാനത്തുക കൈപ്പറ്റി ജേതാവ് ; ‘അജ്ഞാതനായി തുടരാൻ ആഗ്രഹം’ 

കോടികളുടെ ഭാഗ്യം തേടിയെത്തിയ തിരുവോണം ബംപർ ജേതാവ് സമ്മാനത്തുക കൈപ്പറ്റി. 30 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ലോട്ടറി വകുപ്പിന് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സമ്മാനത്തുക കൈപ്പറ്റിയത്.

 

വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

 തിരുവനന്തപുരം : കോടികളുടെ ഭാഗ്യം തേടിയെത്തിയ തിരുവോണം ബംപർ ജേതാവ് സമ്മാനത്തുക കൈപ്പറ്റി. 30 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ലോട്ടറി വകുപ്പിന് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി സമ്മാനത്തുക കൈപ്പറ്റിയത്.

വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ലോട്ടറി വകുപ്പ് ഇയാളുടെ സ്വകാര്യത പരിഗണിച്ച് പേരുൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം 30 കോടി രൂപ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംപർ അടിച്ചത്.

മുൻവർഷങ്ങളിൽ വലിയ തുകയ്ക്കുള്ള ബംപർ ലോട്ടറി അടിച്ചവരെ തേടി ദൂരദേശങ്ങളില്‍നിന്നു പോലും പണം ആവശ്യപ്പെട്ട് ആളുകൾ എത്തിയിരുന്നു. ഇതാവാം ഒന്നാം സമ്മാം അടിച്ച ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണമെന്ന് കരുതുന്നു. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം  16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിച്ചത്.