'അന്‍വര്‍ പറഞ്ഞു തുടങ്ങിയതേയുള്ളൂ, മുഴുവനും പറയട്ടെ. കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ..'; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയാൻ പറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. അന്‍വര്‍ ഇഫക്റ്റില്‍ സിപിഎം പുളയുകയാണെന്നും സ്വര്‍ണക്കടത്ത് കേസ് സിറ്റിങ് ജഡ്ജിയെ കൊണ്ടു അന്വേഷിക്കണം എന്ന അന്‍വറിന്റെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.
Sep 27, 2024, 13:24 IST

കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ. അതുകൊണ്ട് അന്‍വറിനെ തള്ളാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ സൈബര്‍ കടന്നലുകള്‍ അന്‍വറിനെ കുത്തിത്തുടങ്ങി. അതിനി വലിയ അതിക്രമമായി മാറുമെന്നും നിയസഭയില്‍ അന്‍വറിനെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല. ആവശ്യമെങ്കില്‍ നിയമസഭയിലും അന്‍വറിന് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൂരം കലക്കിയ സര്‍ക്കാരായി പിണറായി വിജയന്‍ മാറി എന്നും ഇതിന്റെ ഗുണം കിട്ടിയവര്‍ ആരൊക്കെ എന്ന് ജനത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.