തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകമണിയുമെന്ന് സുരേഷ് ഗോപി
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
Dec 9, 2025, 08:01 IST
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകമണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തുവോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'ഈ സംഭവത്തില്‍ മുന്‍പും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പറയട്ടെ, അത് അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണ്.' സുരേഷ് ഗോപി വ്യക്തമാക്കി.