തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷം; അന്വേഷണത്തിന് പ്രത്യേക സംഘം

യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

 

അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം. അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കാൻ ഹോസ്റ്റൽ വാർഡൻ മാർക്ക് നിർദേശം നൽകി.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെയും ഹോസ്റ്റലിലെയും സംഘർഷത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്.

കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, സിറ്റി പൊലീസ് കമ്മീഷണർ , ജില്ലാ കളക്ടർ എന്നവർ സമിതി അംഗത്തിൽ ഉൾപ്പെടും. അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം നൽകണം. അനധികൃതമായി താമസിക്കുന്ന വിദ്യാർഥികളെ ഒഴിവാക്കാൻ ഹോസ്റ്റൽ വാർഡൻ മാർക്ക് നിർദേശം നൽകി.

സെപ്റ്റംബർ 30നാണ് യൂണിവേഴ്സിറ്റി കോളേജ് പരിസരത്തും ഹോസ്റ്റലിലുമായി സംഘർഷമുണ്ടായത്. പകൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിനിടെ എസ്.എഫ്.ഐ. പ്രവർത്തകരുമായുണ്ടായ തർക്കം രാത്രിയോടെ പാളയത്ത് വലിയ ഏറ്റുമുട്ടലായി മാറി. യൂണിവേഴ്സിറ്റി കോളേജിനും ഹോസ്റ്റലിനും മുന്നിൽ എസ്.എഫ്.ഐ., യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു.

ഹോസ്റ്റലിനുള്ളിൽനിന്ന് കല്ലും കുപ്പിയും എറിഞ്ഞെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലെത്തിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകോപനമുണ്ടാക്കുകയും ഹോസ്റ്റലിലേക്ക് തീപ്പന്തം എറിയുകയും ചെയ്തുവെന്ന് ഹോസ്റ്റൽ വിദ്യാർഥികൾ ആരോപിച്ചു.

ഇതോടെ ഹോസ്റ്റലിലേക്ക് കടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിതോരണങ്ങൾ നശിപ്പിക്കുകയും ഇരുപക്ഷവും കല്ലേറും ഏറ്റുമുട്ടലുമായി തെരുവിലേക്ക് ഇറങ്ങുകയുമായിരുന്നു. അരമണിക്കൂറോളം നീണ്ട തെരുവ് യുദ്ധം പൊലീസ് എത്തിയാണ് ശമിപ്പിച്ചത്.