തിരുവനന്തപുരത്തെ തട്ടുകടകളില്‍ പരിശോധന നടത്തി കോര്‍പ്പറേഷന്‍
തിരുവനന്തപുരത്തെ തട്ടുകടകളില്‍ പരിശോധന നടത്തി കോര്‍പ്പറേഷന്‍
വഴുതക്കാട്, ബേക്കറി ജങ്ഷന്‍, യൂണിവേഴ്സിറ്റി കോളേജ് പരിസരം, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പരിശോധന നടന്നത്.
Jul 5, 2026, 06:30 IST
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.
തിരുവനന്തപുരത്തെ തട്ടുകടകളില്‍ പരിശോധന നടന്നു. നഗരസഭാ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 12 സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു നഗരത്തിലെ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പരിശോധന.
വഴുതക്കാട്, ബേക്കറി ജങ്ഷന്‍, യൂണിവേഴ്സിറ്റി കോളേജ് പരിസരം, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ തട്ടുകടകളിലാണ് പരിശോധന നടന്നത്. ഇതിന് പിന്നാലെ വഴുതക്കാടിലെ നാല് കടകള്‍ക്ക് നോട്ടീസ് നല്‍കി. ഈ മാസം പത്തിന് തട്ടുകടകള്‍ നടത്തുന്നവര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കാനും തീരുമാനമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ വെച്ചാണ് പരിശീലനം.