തിരുവനന്തപുരത്ത് യുവാവിന് സൂര്യാഘാതമേറ്റു

 

തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. പട്ടികജാതി സർവീസ് സഹകരണ സംഘം ജീവനക്കാരനായ വിഴിഞ്ഞം കല്ലുവെട്ടാൻകുഴി സ്വദേശി വിജിലാലിനാണ് (37) സൂര്യാഘാതമേറ്റത്. മുതുകിന്‍റെ ഭാഗത്താണ് പൊള്ളലേറ്റത്.

ജോലിക്കിടെ ഉച്ചയ്ക്ക് ഒരു മണിയോടെ പുറത്തേക്കിറങ്ങിയപ്പോൾ ആണ് അവശത തോന്നിയതെന്ന് വിജിലാൽ പറഞ്ഞു. ശരീരത്തിന്‍റെ പുറം ഭാഗത്ത് വലിയ ചൂട് അനുഭവപ്പെട്ടതിനൊപ്പം തലചുറ്റലുമുണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഡോക്‌ടർമാരാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.