തിരുവനന്തപുരത്ത്  കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു

 

തിരുവനന്തപുരം : തൂങ്ങാംപാറയിൽ കുടുംബ വഴക്കിനിടെ യുവാവിന് വെടിയേറ്റു. 27-കാരനായ അജിത്തിനെയാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചത്. അജിത്തിന്റെ സഹോദരിയുടെ ഭർത്താവ് സജീവാണ് വെടിയുതിർത്തതെന്നാണ് വിവരം. പരിക്കേറ്റ അജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സെക്യൂരിറ്റി ജീവനക്കാരനാണ് സജീവ് . ഇവർ ഒരേ വീട്ടിൽ താമസിക്കുന്നവരാണ്. സംഭവദിവസം രാവിലെ മുതൽ ഇരുവരും തമ്മിൽ തർക്കം തുടരുകയായിരുന്നെന്നും, ഇരുവരും മദ്യലഹരിയിലായിരുന്നെന്നുമാണ് പ്രാഥമിക വിവരം.