തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തം, എതിര്‍പ്പ് പ്രകടിപ്പിച്ച് വിദഗ്ധരും
തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തം, എതിര്‍പ്പ് പ്രകടിപ്പിച്ച് വിദഗ്ധരും
മൃഗശാല മാറ്റത്തിന് പിന്നില്‍ വാണിജ്യ താല്‍പ്പര്യം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മൃഗശാല മാറ്റവുമായി സര്‍ക്കാര്‍ മുനോട്ട് പോവുകയാണെന്ന സൂചനകള്‍ക്കിടെയാണ് വിമര്‍ശനവും ശക്തമാകുന്നത്.
തിരുവനന്തപുരം മൃഗശാല മാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. മൃഗശാല മാറ്റുന്നതിനെ പ്രമുഖ വന്യജീവി സംരക്ഷകനും പത്മശ്രീ ജേതാവുമായ റോമുലസ് വിറ്റക്കര്‍ വിമര്‍ശിച്ചു. സാമ്പത്തിക പാരിസ്ഥിതി വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് വിദഗ്ധരും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. മൃഗശാല നെയ്യാറിലേക്ക് മാറ്റുന്നത് നല്ല ആശയമല്ലെന്നും പകരം കൂടുതല്‍ പണം ചെലവഴിച്ച് നിലവിലെ മൃഗശാലയെ രാജ്യാന്തര നിലവാരത്തിലേക്ക് മാറ്റുകയാണ് വേണ്ടതെന്നുമായിരുന്നു വിറ്റക്കറിന്റെ പ്രസ്താവന.
മൃഗശാല മാറ്റവുമായി സര്‍ക്കാര്‍ മുനോട്ട് പോവുകയാണെന്ന സൂചനകള്‍ക്കിടെയാണ് വിമര്‍ശനവും ശക്തമാകുന്നത്. മുഖ്യമന്ത്രിയുടെ ആശയത്തിന് ഒരു ഭാഗത്ത് പിന്തുണ ലഭിക്കുമ്പോള്‍ മറുഭാഗത്ത് വിമര്‍ശനവും ഉയരുന്നുണ്ട്. നീക്കത്തിന് തിരുവനന്തപുരം മേയറുടെ ഉള്‍പ്പെടെ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
എന്നാല്‍, മൃഗശാല മാറ്റത്തിന് പിന്നില്‍ വാണിജ്യ താല്‍പ്പര്യം മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നീക്കം അനുവദിക്കില്ലെന്ന നിലപാടെടുത്ത സിപിഎം പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.