ഒ ഇ സി പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന് 200 കോടി രൂപകൂടി അനുവദിച്ചു

ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ്‌ ഈ ആവശ്യത്തിനായി അനുവദിച്ചത്‌

 
minister kn balagopalan

ഒ ഇ സി, ഒ ബി സി (എച്ച്), എസ്‌ ഇ ബി സി വിഭാഗങ്ങളുടെ 2021–-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുക പുർണമായും വിതരണം ചെയ്യുന്നതിന്‌ ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : ഒ ഇ സി വിഭാഗങ്ങളിലിടെ വിദ്യാർഥികളുടെ പൊസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിനായി 200 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഒ ഇ സി, ഒ ബി സി (എച്ച്), എസ്‌ ഇ ബി സി വിഭാഗങ്ങളുടെ 2021–-22 മുതൽ ഈ വർഷംവരെയുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുക പുർണമായും വിതരണം ചെയ്യുന്നതിന്‌ ആവശ്യമായ തുക ലഭ്യമാക്കിയതായും ധനകാര്യ മന്ത്രി വ്യക്തമാക്കി. 

ഈ സാമ്പത്തിക വർഷത്തിൽ ആകെ 358 കോടി രൂപയാണ്‌ ഈ ആവശ്യത്തിനായി അനുവദിച്ചത്‌. ബജറ്റ്‌ വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപകൂടി അധികധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർത്ഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ്‌ മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക്‌ അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്‌.