തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഉപകരണം കാണാതായെന്ന ആരോപണം; ഡോ ഹാരിസ് ചിറയ്ക്കല്‍ ഇന്ന് വിശദീകരണം നല്‍കും

അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഡോ ഹാരിസ് പറഞ്ഞിരുന്നു.

 

രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ഡോ ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായെന്ന ആരോപണത്തില്‍ ഡോ ഹാരിസ് ചിറയ്ക്കല്‍ ഇന്ന് ഡിഎംഇക്ക് വിശദീകരണം നല്‍കും. രണ്ട് ദിവസത്തെ അവധിക്ക് ശേഷമാണ് ഡോ ഹാരിസ് ഇന്ന് ജോലിയില്‍ തിരികെ പ്രവേശിക്കുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഡോ ഹാരിസ് പറഞ്ഞിരുന്നു. യൂറോളജി വിഭാഗത്തിലെ മോര്‍സിലോസ്‌കോപ്പ് എന്ന ഉപകരണം കാണാതായതില്‍ അന്വേഷണം വേണണെന്ന് വിദഗ്ധ സമിതി നിര്‍ദ്ദേശിച്ചിരുന്നു.

ഉപകരണം കാണാനില്ലെന്ന് വകുപ്പ് മോധാവിയായ ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡിഎംഇ തല അന്വേഷണം പ്രഖ്യാപിച്ചത്. ഉപകരണം കാണാതായിട്ടില്ലെന്നും, മാറ്റിവച്ചതാണെന്നുമാണ് ഡോ ഹാരിസ് ആവര്‍ത്തിച്ച് വിശദീകരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ഒരു പരാമര്‍ശം മാത്രം വെളിപ്പെടുത്തിയുള്ള ആരോഗ്യമന്ത്രിയുടെ നീക്കം വിവാദമായിരുന്നു.