തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍
മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി.
കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിത അലക്‌സ് എന്നിവരാണ് പരാതി നല്‍കിയത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ കയ്യാങ്കളിയില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരാണ് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പരാതി നല്‍കിയത്. ബിജെപി കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, പാപ്പനംകോട് സജി, വയല്‍ കട രതീഷ് എന്നിവര്‍ക്കെതിരെയാണ് പരാതി. കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി, അനിത അലക്‌സ് എന്നിവരാണ് പരാതി നല്‍കിയത്. മ്യൂസിയം സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തി.
വൈകിട്ട് തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ യോഗത്തിന് ശേഷമാണ് യുഡിഎഫ്-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും ഉണ്ടായത്. സുഗതന്റെ രാജിക്കായുള്ള യുഡിഎഫ്-എല്‍ഡിഎഫ് പ്രതിഷേധത്തിനിടെ അതിവേഗം അജണ്ടകള്‍ പാസായെന്ന് മേയര്‍ പ്രഖ്യാപിച്ച് കസേര വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഹാജര്‍ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മില്‍ ഏറ്റുമുട്ടി. കാപ്പാ കേസില്‍ ജയിലിലുള്ള ആര്‍ സുഗതനെ രക്ഷിക്കാന്‍ ഉദയന്‍ രജിസ്റ്റര്‍ പിടിച്ചുവാങ്ങിയെന്നും വനിതാ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്‌തെന്നുമാണ് യുഡിഎഫ് പരാതി. എന്നാല്‍ രജിസ്റ്ററില്‍ വെള്ളമൊഴിക്കാനായിരുന്നു യുഡിഎഫ് ശ്രമമെന്ന് മേയര്‍ ആരോപിച്ചു.