തിരുവനന്തപുരത്ത് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
Mar 17, 2025, 09:45 IST

തിരുവനന്തപുരം: നെടുമങ്ങാട് പറയങ്കാവ് മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തിന് പത്ത് ദിവസത്തോളം പഴക്കമുണ്ട്.
സമീപത്ത് കളിക്കാൻ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. കൂടാതെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് അന്വേഷണം ആരംഭിച്ചു.