തിരുവനന്തപുരത്ത് ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി  

 തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച (ഒക്‌ടോബർ 18) വാമനപുരം ആറ്റിൽനിന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്.

 

 തിരുവനന്തപുരം: തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച (ഒക്‌ടോബർ 18) വാമനപുരം ആറ്റിൽനിന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. കഴിഞ്ഞ ദിവസമാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്.

 വിവരം അറിഞ്ഞ ഉടൻതന്നെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ആറ്റിൽ വ്യാപകമായ തെരച്ചിൽ ആരംഭിച്ചിരുന്നു. ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് കേസെടുക്കുകയും തുടർനടപടികൾ സ്വീകരിച്ചുവരികയും ചെയ്യുന്നു.