തിരുവനന്തപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. കണ്ണംമ്പള്ളി ചെന്നാട്ടുകോണത്ത് വീട്ടിൽ ശശി (68) ആണ് അപകടത്തിൽ മരിച്ചത്. പള്ളിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം നടന്നത്. ഉറിയാക്കോട് സിഎസ്ഐ ചർച്ചിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉറിയാക്കോട് മഹാത്മജി ഗ്രന്ഥശാലയ്ക്ക് സമീപം ഇന്നലെയായിരുന്നു അപകടം.

റോഡ് മുറിച്ചു കടക്കുന്നതിനിടെ നി‍യന്ത്രണം നഷ്ടപ്പെട്ട ബൈക്ക് വന്നിടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മരണം സംഭവിച്ചു. നട്ടെല്ലിനും തലയിലും പരുക്കുണ്ടായിരുന്നു. ബൈക്ക് യാത്രക്കാരനായ യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു.