തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍

വിദ്യാര്‍ത്ഥികളുടെ മൊഴി എടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ കാത്ത് നിര്‍ത്തി എന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

 

സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലെത്തി

സഹപാഠികളുടെ മോര്‍ഫ് ചിത്രം പ്രചരിപ്പിച്ച കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി പിടിയില്‍. വയനാട് സ്വദേശി എബല്‍ ആണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം. അതേസമയം, വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കൂടുതല്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവത്തില്‍ പ്രതിഷേധവുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷനിലെത്തി

വിദ്യാര്‍ത്ഥികളുടെ മൊഴി എടുക്കാന്‍ പൊലീസ് വിമുഖത കാട്ടിയെന്നും പരാതിയുമായി എത്തിയ വിദ്യാര്‍ത്ഥികളെ മണിക്കൂറുകള്‍ കാത്ത് നിര്‍ത്തി എന്നുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി. കേസില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം കിട്ടിയിരുന്നു. എട്ടു വിദ്യാര്‍ത്ഥികളാണ് നിലവില്‍ പരാതിയുമായി എത്തിയിരിക്കുന്നത്. എല്ലാവരുടെയും പരാതികളില്‍ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, ഒരു കുറ്റകൃത്യമായതിനാല്‍ പല എഫ്‌ഐആര്‍ ഇടാന്‍ സാധിക്കില്ലെന്നാണ് പൊലീസ് നിലപാട്.