തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും സ്ഥാപര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു

തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും സ്ഥാപര ജംഗമ വസ്തുക്കൾ അടക്കം ജപ്തി ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ഉത്തരവിന്റെ ഭാഗമായാണ് വാഹനം ജപ്തി ചെയ്തത്. ചെങ്ങന്നൂർ - കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി.

 

തിരുവല്ല : തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും സ്ഥാപര ജംഗമ വസ്തുക്കൾ അടക്കം ജപ്തി ചെയ്തു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ഉത്തരവിന്റെ ഭാഗമായാണ് വാഹനം ജപ്തി ചെയ്തത്. ചെങ്ങന്നൂർ - കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി.

 5,34694 രൂപ   പരാതിക്കാരൻ നൽകണം എന്നതായിരുന്നു കോടതിവിധി. ഇത് നൽകാതെ ഇരുന്നതിന് തുടർന്ന് ആണ് കോടതി താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടർ അടക്കമുള്ള സ്ഥാപന ജംഗമവസ്തുക്കളും ജീപ്പും അടക്കം ചെയ്യുന്നതിനായി ഉത്തരവിട്ടത്.