തിരുവല്ലയിൽ എത്തുന്ന പ്രധാനമന്ത്രിയെ അണിയിക്കാൻ 85 കാരി തയ്യാറാക്കിയ ഭീമന്‍ മാല

തിരുവല്ലയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് സ്‌നേഹോപഹാരമായി അണിയിക്കുന്നത് ഇന്ദിരാമ്മയുടെ കരവിരുതിൽ വിരിഞ്ഞ ഭീമന്‍ മാല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല സന്ദര്‍ശനത്തിന്റെ ഭാഗമായി ഭീമന്‍ മാലയൊരുക്കുകയാണ് തിരുവല്ല പെരിങ്ങര സ്വദേശി ഇന്ദിരാമ്മ. എണ്‍പത്തി അഞ്ചാമത്തെവയസിലും ഇന്ദിരാമ്മയ്ക്ക് മാലകെട്ട് ഹരമാണ്.

 

താമര,ബന്ദി,തുളസി എന്നിവ ഉപയോഗിച്ചാണ് മാലയൊരുക്കുന്നത്.ഏകദേശം 200 കിലോ പൂവ് ഉപയോഗിച്ച് ഇരുപത്തിയൊന്ന് അടി നീളമുള്ള മാലയാണ് തയ്യാറാക്കുന്നത്. തമിഴ്നാട് ശങ്കരന്‍കോവിലില്‍ നിന്നാണ് മാലയ്ക്കുള്ള പൂക്കള്‍ എത്തിച്ചത്. ഏകദേശ പതിനയ്യായിരം രൂപയോളം വില വരുന്ന മാലയാണ് ഒരുക്കിയിരിക്കുന്നത്. 

 തിരുവല്ല:  തിരുവല്ലയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് സ്‌നേഹോപഹാരമായി അണിയിക്കുന്നത് ഇന്ദിരാമ്മയുടെ കരവിരുതിൽ വിരിഞ്ഞ ഭീമന്‍ മാല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ല സന്ദര്‍ശനത്തിന്റെ ഭാഗമായി ഭീമന്‍ മാലയൊരുക്കുകയാണ് തിരുവല്ല പെരിങ്ങര സ്വദേശി ഇന്ദിരാമ്മ. എണ്‍പത്തി അഞ്ചാമത്തെവയസിലും ഇന്ദിരാമ്മയ്ക്ക് മാലകെട്ട് ഹരമാണ്.

താമര,ബന്ദി,തുളസി എന്നിവ ഉപയോഗിച്ചാണ് മാലയൊരുക്കുന്നത്.ഏകദേശം 200 കിലോ പൂവ് ഉപയോഗിച്ച് ഇരുപത്തിയൊന്ന് അടി നീളമുള്ള മാലയാണ് തയ്യാറാക്കുന്നത്. രണ്ട് ദിവസം എടുത്താണ് മാല തയാറാക്കിയത്. ബിജെപി ജില്ലാ ഘടകത്തിന്റെ ആവശ്യപ്രകാരമാണ് മാല തയ്യാറാക്കിയത്. തമിഴ്നാട് ശങ്കരന്‍കോവിലില്‍ നിന്നാണ് മാലയ്ക്കുള്ള പൂക്കള്‍ എത്തിച്ചത്. ഏകദേശ പതിനയ്യായിരം രൂപയോളം വില വരുന്ന മാലയാണ് ഒരുക്കിയിരിക്കുന്നത്. 

ചെറുമകൻ അഭിജിത്തും സഹായത്തിന് ഒപ്പം ഉണ്ട്. മുമ്പ് രാഹുല്‍ഗാന്ധി, പിണറായി വിജയന്‍,ഉമ്മന്‍ചാണ്ടി,വി.എസ് അച്യുതാനന്തന്‍ എന്നിവര്‍ക്കും മാലകള്‍ ഒരുക്കിയിട്ടുണ്ട്.