തിരുവല്ലയിലെ മൂന്ന് വർഷം പഴക്കമുള്ള മരണം കൊലപാതകമെന്ന് വെളിപ്പെടുത്തൽ ; കൊലപ്പെടുത്തിയത് കാമുകനുമായുള്ള ലൈംഗിക വേഴ്ചയ്ക്ക് ഇടയിൽ കുഞ്ഞ് കരഞ്ഞതിനാൽ
തിരുവല്ലയിലെ പുളിക്കീഴിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ കുഞ്ഞിന്റെ അമ്മയും നാടോടി സ്ത്രീയുമായ പാലക്കാട് മീങ്കര സ്വദേശി മഞ്ജു ( 45) ആണ് സംഭവം നടന്ന് 3 വർഷങ്ങൾക്ക് ശേഷം പിടിയിൽ ആയത്.
തിരുവല്ല : തിരുവല്ലയിലെ പുളിക്കീഴിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ കുഞ്ഞിന്റെ അമ്മയും നാടോടി സ്ത്രീയുമായ പാലക്കാട് മീങ്കര സ്വദേശി മഞ്ജു ( 45) ആണ് സംഭവം നടന്ന് 3 വർഷങ്ങൾക്ക് ശേഷം പിടിയിൽ ആയത്. 2023 ഓഗസ്റ്റ് 12 ന് ആണ് പെൺ കുഞ്ഞിൻറെ മൃതശരീരം പുളിക്കീഴ് സെൻമേരിസ് ഓർത്തഡോക്സ് പള്ളിക്ക് സമീപത്തെ ചതിപ്പിൽ നിന്നും കണ്ടെത്തിയത്.
കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത് കാമുകനായ ശിവയാണ് എന്നാണ് പിടിയിലായ സ്ത്രീ പോലീസിൽ മൊഴിയിരിക്കുന്നത്. കാമുകനുമായുള്ള ലൈംഗിക വേഴ്ചയ്ക്ക് ഇടയിൽ കുഞ്ഞ് കരഞ്ഞതിൽ പ്രകോപിതനായാണ് കാമുകൻ കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി എന്നാണ് മൊഴി നൽകിയത്. ചങ്ങനാശ്ശേരി കെഎസ്ആർടിസി ജംഗ്ഷനിലെ ഫ്ലവർ ഷോപ്പിന്റെ തിണ്ണയിൽ വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തുടർന്ന് കാമുകൻറെ സ്കൂട്ടറിൽ പ്രതികൾ മുഴുവനും ചേർന്ന് എട്ടാം തീയതി അർദ്ധരാത്രിയുടെ പുളിക്കീഴിലെ ചതിപ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
പിടിയിലായ മഞ്ജുവും കാമുകൻ ശിവയും തമ്മിൽ കഴിഞ്ഞദിവസം പാലക്കാട് വച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വഴക്കിനിടയിൽ ഇരുവരും തമ്മിൽ കുഞ്ഞിൻറെ കൊലപാതകം സംബന്ധിച്ച് പരസ്പരം കുറ്റപ്പെടുത്തി. ഇത് പ്രദേശവാസികൾ മുഖേനെ പ്രദേശത്തെ എസ് സി പ്രമോട്ടർ അറിഞ്ഞു. തുടർന്ന് അവർ പോലീസിൽ അറിയിക്കുകയായിരുന്നു. കേസിൽ നാടോടികളും കാമുകനായ ശിവ , സഹോദരൻ ശക്തി എന്നിവർക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.