അടുക്കളയിൽ നിന്ന് തീ പടർന്നു ; തിരുവല്ലയിൽ വീട് ഭാഗികമായി കത്തിനശിച്ചു
തിരുവല്ലയിലെ കാവുംഭാഗത്ത് വീടിനോട് ചേർന്നുള്ള താൽക്കാലിക അടുക്കളയ്ക്ക് തീ പിടിച്ചതിനെ തുടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമനസേനയെത്തി തീയണച്ചു.
Sep 30, 2026, 10:24 IST
തിരുവല്ല : തിരുവല്ലയിലെ കാവുംഭാഗത്ത് വീടിനോട് ചേർന്നുള്ള താൽക്കാലിക അടുക്കളയ്ക്ക് തീ പിടിച്ചതിനെ തുടർന്ന് വീട് ഭാഗികമായി കത്തി നശിച്ചു. തിരുവല്ലയിൽ നിന്നുള്ള അഗ്നിശമനസേനയെത്തി തീയണച്ചു. കാവുംഭാഗം അഞ്ചൽക്കുറ്റി ഓണംതുരുത്തി വീട്ടിൽ കൃഷ്ണകുമാറിന്റെ വീടിനാണ് തീ പിടിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. അടുപ്പിൽ നിന്നുമാണ് തീ പടർന്നത്. വീടിൻറെ ജനൽ, കതക്, കഴുക്കോൽ, ഫർണിച്ചറുകൾ എന്നിവ കത്തി നശിച്ചു. ഏകദേശം 1 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഫയർ സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായർ,.സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ആർ സുജിത്ത്, ഓഫീസർമാരായ ശ്രീകാന്ത്, ഉമറുൾ ഫറൂക്, സാബു തോമസ്, ഉണ്ണി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.