തിരുവല്ലയിലെ സ്കൂൾ കെട്ടിടത്തിൽ തീപിടുത്തം
കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ തീപിടുത്തം. അഗ്നിശമനസേനേ എത്തി തീയണച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്.
Jan 31, 2026, 11:31 IST
തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടത്തിൽ തീപിടുത്തം. അഗ്നിശമനസേനേ എത്തി തീയണച്ചു. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിൽ പുതുതായി നിർമ്മിച്ച ഹയർസെക്കൻഡറി ബ്ലോക്കിലെ മെയിൻ സ്വിച്ച് സ്ഥാപിച്ചിരിക്കുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. സ്പെഷ്യൽ ക്ലാസ്സുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു.
പൊട്ടിത്തെറിയുടെ ശബ്ദവും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ കടയുടമയാണ് സ്കൂൾ അധികൃതരെ വിവരം അറിയിച്ചത്. ഉടൻതന്നെ അഗ്നിശമസേന വിവരമറിയിച്ചു. തുടർന്ന് കുട്ടികളെ പൂർണമായും കെട്ടിടത്തിൽ നിന്നും പുറത്തിറക്കി. അഡ്മിഷന്സേനയുടെ സമയോചിത ഇടപെടൽ മൂലം കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.