തിരുവല്ലയിൽ വയോധിക ദമ്പതികളുടെ വീട്ടിൽ അജ്ഞാതരുടെ അതിക്രമം ; നാല് കോഴികളെ കൊന്നു, വാഴകളും നശിപ്പിച്ചു

 തിരുവല്ലയിലെ കാവുംഭാഗത്ത് വയോധിക ദമ്പതികൾ തനിച്ച് താമസിക്കുന്ന വീട്ടിൽ കൂട്ടിലിട്ട വളർത്തിയിരുന്ന കോഴികളെ കൊന്ന നിലയിലും പുരയിടത്തിലെ വാഴകൾ നശിപ്പിച്ച നിലയിലും കണ്ടെത്തി. കാവുംഭാഗം മുണ്ടാറ്റും കുഴിയിൽ വീട്ടിൽ എം ജെ ജോൺ -  ഓമന ജോൺ ദമ്പതികളുടെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്.  

 

വെള്ളിയാഴ്ച രാവിലെ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓമന ജോൺ ആണ് കൂട്ടിലിട്ട് വളർത്തിയിരുന്ന 3 കോഴികളെ കോഴിക്കൂടിൻറെ സമീപത്ത് കൊന്നിട്ട് നിലയിലും മറ്റൊന്നിനെ കൂടിനകത്ത് ചത്ത നിലയിലും കണ്ടെത്തിയത്. കൂടിന്റെ വാതിൽ തുറന്നിട്ട നിലയിൽ ആയിരുന്നു. കോഴികളുടെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കാണപ്പെട്ടത്. കോഴികൾക്ക് തീറ്റ നൽകാനായി ചേർന്ന സ്ഥാപിച്ചിരുന്ന പൈപ്പ് ചവിട്ടി ഓടിച്ച നിലയിലും ആണ്. 

 തിരുവല്ല : തിരുവല്ലയിലെ കാവുംഭാഗത്ത് വയോധിക ദമ്പതികൾ തനിച്ച് താമസിക്കുന്ന വീട്ടിൽ കൂട്ടിലിട്ട വളർത്തിയിരുന്ന കോഴികളെ കൊന്ന നിലയിലും പുരയിടത്തിലെ വാഴകൾ നശിപ്പിച്ച നിലയിലും കണ്ടെത്തി. കാവുംഭാഗം മുണ്ടാറ്റും കുഴിയിൽ വീട്ടിൽ എം ജെ ജോൺ -  ഓമന ജോൺ ദമ്പതികളുടെ വീട്ടിലാണ് ദാരുണമായ ഈ സംഭവം നടന്നത്.  

വെള്ളിയാഴ്ച രാവിലെ അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഓമന ജോൺ ആണ് കൂട്ടിലിട്ട് വളർത്തിയിരുന്ന 3 കോഴികളെ കോഴിക്കൂടിൻറെ സമീപത്ത് കൊന്നിട്ട് നിലയിലും മറ്റൊന്നിനെ കൂടിനകത്ത് ചത്ത നിലയിലും കണ്ടെത്തിയത്. കൂടിന്റെ വാതിൽ തുറന്നിട്ട നിലയിൽ ആയിരുന്നു. കോഴികളുടെ കഴുത്ത് ഞെരിച്ച് കൊന്ന നിലയിലാണ് കാണപ്പെട്ടത്. കോഴികൾക്ക് തീറ്റ നൽകാനായി ചേർന്ന സ്ഥാപിച്ചിരുന്ന പൈപ്പ് ചവിട്ടി ഓടിച്ച നിലയിലും ആണ്. 

കൂടിന് സമീപത്ത് നിന്നിരുന്ന വാഴകൾ കൂട്ടത്തോടെ ചവിട്ടി ഓടിച്ച നിലയിലാണ്. ചുറ്റുമതിലും ഗേറ്റും ഉള്ള വീട്ടിൽ ആണ് ഈ അതിക്രമം സംഭവിച്ചിരിക്കുന്നത്. പുലർച്ചെ മൂന്നര മുതൽ നാലര വരെ സമീപവീടുകളിലെ വളർത്തുന്ന നായ്ക്കൾ നിർത്താതെ കുരച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നഗരസഭ കൗൺസിലർമാരായ ശ്രീലേഖ ശ്രീനിവാസ് , സുരേഷ് കാവുംഭാഗം എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.